തിരുവനന്തപുരം പട്ടം കേന്ദ്രീകരിച്ച് 2019 ഫെബ്രുവരി മാസം 10 ാം തീയതി ആണ് MISS WORLD പ്രവര്‍ത്തനം ആരംഭിക്കുന്നത്. പട്ടം LIC യുടെ എതിര്‍വശത്ത് SBI യുടെ മുകളിലായിരുന്നു Miss World. മുംബൈ, കൊല്‍ക്കത്ത, സൂറത്ത്, ജയ്പൂർ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് വസ്ത്രങ്ങൾ ഇറക്കുമതി ചെയത് വില്‍പന നടത്തുകയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം പലരും നേരിട്ടത് പോലുള്ള ബിസിനസ്സ് പ്രതിസന്ധി ഞങ്ങളും നേരിട്ടു. അത് തുടർന്ന് പോകുന്നതില്‍ ബുദ്ധിമുട്ട് ആയതിനാൽ 2021 ഡിസംബർ മാസം 13ന് കുറച്ചു കൂടി വിപുലമായ രീതിയില്‍ പാളയം സാഫല്യം ഷോപ്പിങ് കോംപ്ലക്സിൽ Miss World മാറ്റുകയുണ്ടായി.
ഇന്നിപ്പോള്‍ ഞങ്ങളുടെ വളര്‍ച്ചയുടെ ഭാഗമായി 2024 ല്‍ Miss World ഓൺലൈൻ സ്റ്റോര്‍ കൂടി തുടങ്ങിയിരിക്കുന്നു. മാനുഫാക്ചേഴ്സിൽ നിന്നും നേരിട്ടാണ് ഓൺലൈൻ സ്റ്റോര്‍ വഴി ഞങ്ങൾ വസ്ത്രങ്ങളും ജ്വല്ലറി / ഫാൻസി ഐറ്റംസ് വില്‍പന ചെയുന്നത്. അതിനാല്‍ നല്ല ക്വാളിറ്റി ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് നല്കുവാന്‍ ഞങ്ങൾക്ക് സാധിക്കുന്നു. ഇത്രയും നാള്‍ നിങ്ങൾ തന്നിരുന്ന സ്നേഹവും സഹകരണവും തുടര്‍ന്ന് പ്രതീക്ഷിച്ചു കൊണ്ട് നന്ദി അറിയിക്കുന്നു.
എന്ന്
മാനേജിങ് പാട്ണർ
